ഭരണകൂടങ്ങള്‍ ലഹരിയെ കണ്ടില്ലെന്നു നടിക്കുന്നു: ജേക്കബ് ജോണ്‍ കല്ലട കോര്‍ എപ്പിസ്കോപ്പ
1575322
Sunday, July 13, 2025 6:56 AM IST
മാവേലിക്കര: ഭരണകൂടങ്ങള്‍ ലഹരിയെ കണ്ടില്ലെന്നു നടിക്കുന്നുവെന്നും കോടിക്കണക്കിനു രൂപയുടെ ലഹരി ഉത്പന്നങ്ങളുടെ വരവ് അധികാരികള്‍ അറിയുന്നില്ലയെന്ന് പറയുന്നത് അവിശ്വസിനീയമാണെന്നും ജേക്കബ് ജോണ്‍ കല്ലട കോര്‍ എപ്പിസ്കോപ്പ.
കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തുടക്കം കുറിച്ചിരിക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെയിസ് ജോണ്‍ വെട്ടിയാര്‍ സെമനാറിന് മോഡറേറ്ററായി. തുടര്‍ന്നു നടന്ന കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രവര്‍ത്തക സമ്മേളനം കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് സി. കുറ്റിശേരില്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റോയി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.കെ. വര്‍ഗീസ് സാധുജന ചികില്‍സാ സഹായ വിതരണവും നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അനീഷ് താമരക്കുളം നിയോജക മണ്ഡലം സെക്രട്ടറി ഉമ്മന്‍ ചെറിയാന് ശങ്കുപറമ്പില്, തോമസ് കടവില്‍ അലക്സാണ്ടര്‍, കുറത്തികാട് രഘുനാഥ് , സിജു നെടിയത്ത്, അജി പേരാത്തേരില്‍, അനസ് കൊച്ചാലുംവിളയില് തുടങ്ങിയവര്‍ പ്രസംഗിച്ചു.