അന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ ​ആ​ൻഡ് ജി (​ഒ​ബ് സ്റ്റെ​ട്രി​ക് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി) പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. ന​വ​ജാ​തശി​ശു​ക്ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും മി​ക​ച്ച പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ വെ​ല്ലു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു. വേ​ദ​ന​ര​ഹി​ത പ്ര​സ​വം, ഒ​രേസ​മ​യം ആറു പ്ര​സ​വ​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം, പ്ര​സ​വ വാ​ർ​ഡി​ൽ 24 കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ൾ, എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​റു​ക​ൾ, ഒ​ബ്സ​ർ​വേ​ഷ​ന് വി​ശാ​ല​മാ​യ സൗ​ക​ര്യം, മ​രു​ന്നുവി​ത​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ന​വ​ജാ​ത ശി​ശു വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് ഐസിയു ​സം​വി​ധാ​ന​മാ​ണു​ള്ള​ത്.

17 കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. മാ​സം തി​ക​യാ​തെ പ്ര​സ​വി​ക്കു​ന്ന കു​ട്ടി​ക​ൾ, അ​ണു​ബാ​ധ​യേ​റ്റ കു​ട്ടി​ക​ൾ, സാ​ധാ​ര​ണ നി​ല​യി​ൽ മ​തി​യാ​യ ആ​രോ​ഗ്യ​ത്തോ​ടെ​യു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നു​മാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്. ഒ​പ്പം അ​മ്മ​മാ​ർ​ക്കും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​മാ​യി 20 കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഒ​രു വാ​ർ​ഡു​മു​ണ്ട്. പ്ര​സ​വസം​ബ​ന്ധ​മാ​യ ചി​കി​ത്സ​യ്ക്കും അ​നു​ബ​ന്ധ പ​രി​ച​ര​ണ​ത്തി​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വുവ​രു​ന്ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വ.

30 കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ബ​ഹു​നി​ല മ​ന്ദി​രം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നേ​ര​ത്തെ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ഗ​വ. ടിഡി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. പ​ത്മ​കു​മാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. ഹ​രി​കു​മാ​ർ, ആ​ർ​എം​ഒ ഡോ. ​പി. എ​ൽ. ല​ക്ഷ്മി, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സം​ഗീ​ത മേ​നോ​ൻ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​ഒ. ജോ​സ്, ഡോ. ​പി.എ​സ്. അ​ന​സൂ​യ, ഡോ. ​റെ​യ്ച്ച​ൽ അ​ല​ക്സാ​ണ്ട​ർ, അ​സി​. പ്ര​ഫ. ഡോ. ​തോ​മ​സ് കോ​ശി, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​എം. പി. ​സ​ലിം, ഡോ. ​പി. ആ​ർ. ശ്രീ​ല​ത, ഡോ. ​ഗോ​മ​തി, ഡോ. ​പി. എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.