പുരസ്കാരം ലഭിച്ച അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന് ആദരവുമായി അര്‍ത്തുങ്കല്‍ സ്കൂളിലെ കുട്ടിപ്പട്ടാളം
1575467
Sunday, July 13, 2025 11:42 PM IST
ചേര്‍ത്തല: പ്രവര്‍ത്തന മികവിനുള്ള ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഐഎസ്ഒ അംഗീകാരം ലഭിച്ച അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചു.
സ്കൂളിലെ ആര്‍മി എന്‍സിസി വിംഗ് കേഡറ്റ്സ്, സ്റ്റുഡന്റ് പോലീസ്, ജൂനിയര്‍ റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ സേനാ വിഭാഗങ്ങളില്‍ നിന്നുള്ള ഇരുനൂറോളം കേഡറ്റുകള്‍ വര്‍ണാഭമായ സല്യൂട്ടിനോടൊപ്പം പൊന്നാടയും പൂക്കളും നല്കി പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി. മധു, എസ്ഐ ഡി. സജീവ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റേഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേട്ടത്തിനായി പിന്നിട്ട വഴികളെക്കുറിച്ചും കേഡറ്റുകളോട് സംവദിച്ചു.
കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചും മധുര പലഹാരങ്ങള്‍ നല്‍കിയും വര്‍ണശബളമാക്കി.
പ്രിന്‍സിപ്പല്‍ കെ.ജെ. നിക്സണ്, ഹെഡ്മാസ്റ്റര് പി.എ. ജാക്സണ്, പിടിഎ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യന്‍, എന്‍സിസി ഓഫീസര്‍ അലോഷ്യസ് ജോസഫ്, മെരിറ്റ ആന്റണി, സിനി, കെ.ഡബ്ല്യു. സെബാസ്റ്റ്യന്‍, സി.ജെ റോഷൻ, അനിമോള്‍, കെ.സി. മേരി ഗ്രെയ്സ്, കെ.എ. ഇഗ്നേഷ്യസ്, എ.എക്സ്. ജോസഫ്, നിഷ യേശുദാസ്, ആന്റണി ക്ലിന്റ്്, ടി.ജെ. തെരേസ, എ.എം. പ്രിന്‍സി, ആസ്റ്റ മരിയ എന്നിവര്‍ നേതൃത്വം നല്കി.