തണ്ണീര്‍മുക്കം പഞ്ചായത്ത് കെട്ടിടം നവീകരണം: അശാസ്ത്രീയത ആരോപിച്ച് കോണ്‍ഗ്രസ് മാര്‍ച്ച്
1575751
Monday, July 14, 2025 11:53 PM IST
ചേർത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് കെട്ടിടത്തിന്റെ നവീകരണത്തില്‍ അശാസ്ത്രീയത ആരോപിച്ച് കോണ്‍ഗ്രസ് തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാര്‍ച്ചും ധര്‍ണയും നടത്തി. നിര്‍മാണം നിര്‍ത്തിവച്ച് വിദഗ്ധസമതി പഠനം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കുകയും ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം മണ്ഡലം പ്രസിഡന്റ് ടി.ടി. സാജു അധ്യക്ഷത വഹിച്ചു. ആര്. ശശിധരന്, സജി കുര്യാക്കോസ്, സി.വി. തോമസ്, സുബ്രഹ്മണിദാസ്, അജയകുമാര്‍ മാത്യു, ഗോപി കണ്ണാട്ടേരി, ജി സോമകുമാര്‍, സില്‍വി ഫ്രാന്‍സിസ് സദാശിവന് തുടങ്ങിയവര്‍പ്രസംഗിച്ചു.
ലൈഫ് പദ്ധതിയിലെ വീട് നിര്‍മിച്ചവര്‍ക്ക് മുഴുവന്‍ പണം അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുക, തെരുവുനായ ശല്യത്തിന് അടിയന്തര നടപടി സ്വീകരിക്കുക, പഞ്ചായത്ത് ഫണ്ട് രണ്ടു ലക്ഷം ഉപയോഗിച്ച് ടൂര്‍ നടത്തിയ കൃഷി ഓഫീസര്‍ക്കെതിരേ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തി.