എ​ട​ത്വ: സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തിക്ക് ഓ​ട​യി​ല്‍ വീ​ണു പ​രി​ക്ക്. എ​ട​ത്വ സ്വ​ദേ​ശി സു​ബി​യാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ട​ത്വ പ​ള്ളി​ക്ക് വ​ട​ക്ക് വ​ശ​മു​ള്ള പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ യു​വ​തി​യെ ഓ​ടി​ക്കൂ​ടി​യ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഈ ​സ്ഥ​ല​ത്ത് ഓ​ടനി​ര്‍​മിച്ചി​ട്ടു​ണ്ടെ​ങ്കി​ലും മൂ​ടി​യി​ട്ടി​ല്ല. സ്‌​കൂ​ള്‍, ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​ക​ളും നി​ര​വ​ധി യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​മാ​ണ്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഓ​ട​യ്ക്കു മൂ​ടി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.