അമ്പലപ്പുഴ-പൊടിയാടി റോഡിലെ വെള്ളക്കെട്ട് : നടപടി സ്വീകരിക്കണം
1575318
Sunday, July 13, 2025 6:56 AM IST
എടത്വ: അമ്പലപ്പുഴ-പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസനസമിതിയുടെ നേതൃത്വത്തില്‍ എടത്വ ടൗണ്‍ ഗാന്ധി സ്മൃതിക്കു സമീപം പ്രതിഷേധ നില്പ് സമരം നടത്തി. പ്രസിഡന്റ് ഐസക് എഡ്വേര്‍ഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക് രാജു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സാബു മാത്യൂ കളത്തൂര്‍ പ്രമേയം അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തംഗം പി.സി. ജോസഫ്, രക്ഷാധികാരിമാരായ ജോജി കരിക്കംപള്ളില്‍, ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ഷാജി മാധവന്, ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള, ട്രഷറര്‍, കുഞ്ഞുമോന് പട്ടത്താനം, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് തോമസ് കളപ്പുര, പി.ഡി. രമേശ്കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ടോമിച്ചന് കളങ്ങര, അജി കോശി, ബാബു കൊഴുപ്പക്കളം, എം.വി. ആന്റണി, രാജു കറുകയില്‍, പീറ്റര്‍ വര്‍ഗീസ്, ബാബു കണ്ണന്തറ എന്നിവര്‍ നേതൃത്വം നല്കി.
റോഡിന്റെ നിർമാണ കാലയളവില്‍ വെള്ളക്കെട്ടുണ്ടായപ്പോള്‍ അതു പരിഹരിക്കാനുള്ള സംവിധാനം ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്ജിനിയരുടെ ഓഫിസില്‍ നിവേദനം നല്കിയിരുതാണ്. ജല നിരപ്പ് ചെറിയ രീതിയില്‍ ഉയര്‍ന്നാല്‍ പോലും ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുകയും ഗതാഗത തടസ്സം നേരിടുന്നത് പതിവു സംഭവമാണ്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സംസ്ഥാന പാതയില്‍ ഉണ്ടാവുന്ന വെള്ളക്കെട്ട് മൂലം കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നത് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരുത്തിയിരിക്കുകയാണ്. അത്യാഹിത സമയങ്ങളില്‍ തിരുവല്ലയിലുള്ള പ്രധാന ആശുപ്രതികളില്‍ പോലും എത്താന്‍ പറ്റാത്ത അവസ്ഥയാണ്.