മൈക്കിള്‍സ് കോളജില്‍ ഇഗ്നെറ്റ്-2025 ആരംഭിച്ചു
1575749
Monday, July 14, 2025 11:53 PM IST
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജില്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച ബിരുദ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഇഗ്നെറ്റ്-2025 ആരംഭിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സിന്ധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു. അസി. മാനേജര്‍ ഫാ. ഡെന്‍സി ബെഞ്ചമിന്‍ കാട്ടുങ്കല്‍, സ്മൃതി വൈസ് പ്രസിഡന്റ് അഡ്വ.എസ്. ശരത്, പിടിഎ വൈസ് പ്രസിഡന്റ് പയസ് ജോസഫ്, പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ യു. ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ ഡൊമിനിക് വര്‍ഗീസ് ക്ലാസെടുത്തു. 16 ന് സമാപിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.