ദേവകി കൃഷ്ണന് അനുസ്മരണം
1396219
Thursday, February 29, 2024 1:55 AM IST
ചേര്‍ത്തല: കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനം നേരിട്ട പ്രതിസന്ധിഘട്ടത്തിലും ദുർഘടം നിറഞ്ഞ സാഹചര്യത്തിലും അടിപതറാതെ പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച ധീരവനിതയായിരുന്നു ദേവകി കൃഷ്ണനെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ് പറഞ്ഞു.
കോൺഗ്രസ് നേതാവ് ദേവകി കൃഷ്ണന്റെ 41-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവകി കൃഷ്ണന്റെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാർ രവി നിലവിളക്കുകൊളുത്തി. കെ.ആര്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബലറാം, ഡി. സുഗതൻ, എസ്. ശരത്, അനിൽ ബോസ്, വി.എന്‍. അജയന്, ടി.എസ്. രഘുവരൻ, കെ.സി. ആന്റണി, പി.ടി. രാധാകൃഷ്ണൻ, ജോണി തച്ചാറ തുടങ്ങിയവർ പ്രസംഗിച്ചു.