സം​ഘാ​ട​ന മി​ക​വി​ല്‍ കേ​ര​ളോ​ത്സ​വ കാ​യി​ക​മേ​ള
Friday, December 9, 2022 10:53 PM IST
ആ​ല​പ്പു​ഴ: സം​ഘാ​ട​ന​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി ജി​ല്ലാ കേ​ര​ളോ​ത്സ​വ കാ​യി​ക​മേ​ള. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ലി​മി​റ്റ്‌​ലെ​സ് സ്‌​പോ​ര്‍​ട്സ് ഹ​ബ് ക​ല​വൂ​രാ​ണ് പ്ര​ധാ​ന വേ​ദി.
കൃ​ത്യ​മാ​യി സ​മ​യം പാ​ലി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ എ​ല്ലാ വേ​ദി​ക​ളി​ലും ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ആം​ബു​ല​ന്‍​സ്, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടെ ഏ​ഴു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഴു​വ​ന്‍ സ​മ​യ​വും വേ​ദി​ക​ളി​ല്‍ സ​ജ്ജ​മാ​ണ്. മൈ​താ​ന​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കു​ടിവെ​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മീ​ഡി​യ സെ​ന്‍റ​റും കേ​ര​ളോ​ത്സ​വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. 
മി​ക​ച്ച​തും വൃ​ത്തി​യു​ള്ള​തു​മാ​യ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും ഡ്ര​സിം​ഗ് റൂ​മു​ക​ളും ഇ​വി​ടെ​യു​ണ്ട്. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ഭ​ക്ഷ​ണ​വും വൈ​കു​ന്നേ​രം ല​ഘു ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ത​ത് സ​മ​യ​ങ്ങ​ളി​ല്‍ ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​നം എ​ത്തു​ന്ന​ത് മേ​ള​യെ കു​റ്റ​മ​റ്റ​താ​ക്കു​ന്നു. 
ആ​രോ​ഗ്യവ​കു​പ്പ്, യു​വ​ജ​ന ക്ഷേ​മ വ​കു​പ്പ്, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. റി​യാ​സ് പ​റ​ഞ്ഞു.