വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ത​ക​രാ​ർ: വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​ന്‍ വൈ​കി
Friday, April 26, 2024 10:50 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ത​ക​രാ​ർ മൂ​ലം വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​ന്‍ വൈ​കി. യ​ന്ത്ര​ത്തി​ലെ ബാ​റ്റ​റി ത​ക​രാ​റും വോ​ള്‍​ട്ടേ​ജി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​മാ​ണ് വോ​ട്ടെ​ടു​പ്പ് വൈ​കാ​ന്‍ കാ​ര​ണം. ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് 9.30 ഓ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കാ​നാ​യ​ത്. കു​തി​ര​പ്പ​ന്തി ടി​കെ​എം​എം യു​പി സ്കൂ​ളി​ലെ 36, പു​ന്ന​പ്ര സി​വൈ​എം​എ സ്കൂ​ളി​ലെ 100, കാ​ക്കാ​ഴം ഗ​വ. എ​ച്ച്എ​സി​ലെ 135, പു​ന്ന​പ്ര ഗ​വ മു​സ്‌ലിം യു​പി സ്കൂ​ളി​ലെ 109, പു​ന്ന​പ്ര ബീ​ച്ച് എ​ല്‍​പി സ്കൂ​ളി​ലെ 94, തോ​ട്ട​പ്പ​ള്ളി എ.​ഇ  ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് പ​ടി​ഞ്ഞാ​റെ കെ​ട്ടി​ട​ത്തി​ലെ 177 തു​ട​ങ്ങി​യ ബൂ​ത്തു​ക​ളി​ലാ​ണ് ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ശേ​ഷം വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍, പു​ന്ന​പ്ര സി​വൈ​എം​എ സ്കൂ​ളി​ലെ 100-ാം ന​മ്പ​ര്‍ ബൂത്തി​ലെ സെ​റ്റി​ലെ പി​ഴ​വാ​ണ് വൈ​കാ​ന്‍ കാ​ര​ണം. തു​ട​ര്‍​ന്ന് യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മാ​റ്റി​യ​തി​നുശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

വി​വി​പാ​റ്റ് ത​ക​രാ​റി​ലാ​യി

അ​മ്പ​ല​പ്പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ 74-ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ വി​വി​പാ​റ്റ് ത​ക​രാ​റി​ലാ​യി. പ​ക​ല്‍ 12.15 നാണ് പ​ണി​മു​ട​ക്കി​യ​ത്. ഇ​ട​യ്ക്കി​ടെ ത​ക​രാ​റി​ലാ​യെ​ങ്കി​ലും പ​രി​ഹ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, 12.15 ഓ​ടെ വീ​ണ്ടും നി​ല​ച്ചു. ഒ​രു മ​ണി​ക്കൂ​റോളം വോ​ട്ടെ​ടു​പ്പ് നി​ര്‍​ത്തി​വ​ച്ചു. മ​റ്റൊ​രു യ​ന്ത്രം ത​ര​പ്പെ​ടു​ത്തി​യ​തി​നുശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.