മ​ക​ളു​ടെ ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​ന് ബാ​ങ്ക് വാ​യ്പ: ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തി​ൽ പ​രി​ഹാ​ര​മാ​യി
Thursday, November 24, 2022 10:29 PM IST
ആ​ല​പ്പു​ഴ: മ​ക​ളു​ടെ ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​ന് ബാ​ങ്കു​ക​ൾ വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​ർ. ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നിയറിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലാ​ണ് പാ​ണ്ട​നാ​ട് വ​ട​ക്ക് ആ​ഷ്‌ലി ഭ​വ​നി​ൽ ത​ങ്ക​മ​ണി​ക്കും മ​ക​ൾ​ക്കും അ​നു​കൂ​ല ന​ട​പ​ടി ല​ഭി​ച്ച​ത്. ത​ങ്ക​മ​ണി​യു​ടെ മ​ക​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ലെ ന​ഴ്‌​സിം​ഗ് കോ​ള​ജി​ലാ​ണ് ബി​എ​സ് സി ​ന​ഴ്‌​സിം​ഗി​ന് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. പ​ഠ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് വി​വി​ധ ബാ​ങ്കു​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ചി​ല ബാ​ങ്കു​ക​ൾ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ല.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് 67% മാ​ർ​ക്കു​ള്ള​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ ലോ​ൺ അ​നു​വ​ദി​ക്കാ​നാ​കി​ല്ല​യെ​ന്നാ​യി​രു​ന്നു ബാ​ങ്കു​കാ​രു​ടെ നി​ല​പാ​ട്. തു​ട​ർ​ന്നാ​ണ് ത​ങ്ക​മ​ണി പ​രാ​തി​യു​മാ​യി അ​ദാ​ല​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്ക​കം പ​രാ​തി​ക്കാ​രി​ക്ക് മ​റു​പ​ടി ന​ൽ​കാ​നും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സെ​ൻ​ട്ര​ൽ ബാ​ങ്ക് ക​ല്ലി​ശേ​രി​ക്ക് ക​ള​ക്ട​ർ കൃ​ഷ്മ തേ​ജ നി​ർ​ദേശം ന​ൽ​കി.