അ​പ​ക​ട​ഭീ​ഷ​ണിയായി ടെ​ലി​ഫോ​ൺ പോ​സ്റ്റ്
Monday, October 3, 2022 10:54 PM IST
മാ​ന്നാ​ർ: ജ​ന​ത്തി​ര​ക്കേ​റി​യ മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​ൽ ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​റാ​യി നി​ൽ​ക്കു​ന്ന ടെ​ലി​ഫോ​ൺ പോ​സ്റ്റ് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു. തി​രു​വ​ല്ല -മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​നു വ​ട​ക്കു​വ​ശ​ത്താ​യി തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി ടെ​ലി​ഫോ​ൺ പോ​സ്റ്റ് നി​ല​കൊ​ള്ളു​ന്ന​ത്.
വാ​ഹ​ന​മി​ടി​ച്ച​തി​നെത്തുട​ർ​ന്ന് ച​രി​ഞ്ഞുനി​ൽ​ക്കു​ന്ന പോ​സ്റ്റി​ലെ ലൈ​നു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്. ചു​വ​ട്ടി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത നി​ല​യി​ലു​മാ​ണ്.
ക​ട​പ്ര മ​ഠം റോ​ഡി​ൽനി​ന്നും പ​രു​മ​ല​ക്ക​ട​വി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്തേ​ക്ക് ച​രി​ഞ്ഞുനി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.
ടെ​ലി​ഫോ​ൺ ലൈ​നു​ക​ൾ പോ​സ്റ്റു​ക​ളി​ൽനി​ന്ന് നീ​ക്കി ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ വ​ഴി ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പി​ന്നീ​ട് ടെ​ലി​ഫോ​ൺ പോ​സ്റ്റു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി നി​ല​കൊ​ള്ളു​ക​യാ​യി​രു​ന്നു.
ഇ​വ മാ​റ്റാ​ൻ ടെ​ലി​ഫോ​ൺ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ൻ​കൈ എ​ടു​ത്തു​മി​ല്ല. പ​ല​ഭാ​ഗ​ത്തു​നി​ന്നും പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ണ്ട്.
ഇ​ത്ത​ര​ത്തി​ൽ ഒ​രു ഉ​പ​യോ​ഗ​വും ഇ​ല്ലാ​തെ മാ​ന്നാ​ർ ടൗ​ണി​ൽ നി​ൽ​ക്കു​ന്ന പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന ടെ​ലി​ഫോ​ൺ പോ​സ്റ്റ് നീ​ക്കം അ​ടി​യ​ന്തര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.