‘ദേവദത്ത് ജി. പുറക്കാട് മാതൃകാ പൊതുപ്രവർത്തകൻ’
1226326
Friday, September 30, 2022 10:55 PM IST
അമ്പലപ്പുഴ: ദേവദത്ത് ജി. പുറക്കാട് മാതൃകാ പൊതുപ്രവർത്തകനായിരുന്നെന്ന് ജി. സുധാകരൻ. അമ്പലപ്പുഴയുടെ സാമൂഹ്യസേവനരംഗത്തും രാഷ്ട്രീയ പൊതുപ്രവത്തനമേഖലയിലും ഒരു മാതൃകാ പൊതുപ്രവർത്തകനായിരുന്നു കോൺഗ്രസ് നേതാവായിരുന്ന ദേവദത്ത് ജി. പുറക്കാട്.
അദ്ദേഹത്തിന്റെ ഏഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ താമത്ത് അങ്കണത്തിൽ ദേവദത്ത് ജി. പുറക്കാട് സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയർമാൻ വി.സി. സോമൻ അധ്യക്ഷനായ സമ്മേളനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ ദേവദത്ത് ജി. പുറക്കാടിന്റെയും ജി. ഗംഗാദത്തന്റെയും അനുസ്മരണ പ്രഭാഷണം നടത്തി.
സി. രാധാകൃഷ്ണൻ, എ.കെ. ബേബി, ടി.എ. ഹാമിദ്, പി.സാബു, അഡ്വ. ആർ. സനൽകുമാർ, ബിന്ദു ബൈജു, എ. ആർ. കണ്ണൻ, സുരേഷ്കുമാർ, ടി.കെ. ഹരികുമാർ, കെ.കെ. ശിവൻ തുടങ്ങിയവർ അനുസ്മരണം പ്രസംഗം നടത്തി.