മൂല്യങ്ങൾ വീണ്ടെടുക്കുന്നതിൽ സംഘടനകൾ ശ്രദ്ധിക്കണം: മാർ യൗസേബിയോസ്
1599043
Sunday, October 12, 2025 3:44 AM IST
കുന്നന്താനം: ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കാനും മൂല്യബോധമില്ലാതെ ജീവിതശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ നടത്തണമെന്നും വൈഎംസിഎ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത. വൈഎംസിഎ സബ് റീജയന്റെ നേതൃത്വത്തിൽ സർ ജോർജ് വില്യംസ് ജന്മദിന സമ്മേളനം ദൈവ പരിപാലന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോലി തേടി വിവിധ നാടുകളിൽ എത്തുന്ന യുവജനങ്ങൾക്ക് മൂല്യബോധം വളർത്തി സാന്മാർഗിക വഴികളിൽ നയിക്കുവാൻ വൈഎംസിഎകൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അലക്സിയോസ് മാർ യൗസേബിയോസ് പറഞ്ഞു.
ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സബ് റീജിയൻ ചെയർമാൻ ജോസ് മാത്യൂസ് മുഖ്യ സന്ദേശം നല്കി. റീജണൽ മുൻ ചെയർമാൻ വി. സി. സാബു, കേരള റീജിയൻ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കുന്നന്താനം വൈഎംസിഎ പ്രസിഡന്റ് പി.പി. മാത്യു, സിസ്റ്റർ അമല,
റീജണൽ ലീഗൽ ബോർഡ് ചെയർമാൻ മാത്യു ജോസഫ്, ഡോ. പി.സി. വർഗീസ്, ജോ ഇലത്തിമൂട്ടിൽ, കെ.സി. മാത്യു, സബ് - റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, കുന്നന്താനം വൈഎംസിഎ സെക്രട്ടറി റെയ്മോൾ ജോൺസൺ, ട്രഷറാർ സാബു ചാക്കുംമുട്ടിൽ, പഞ്ചായത്തംഗം ഗ്രേസി മാത്യു, കുര്യൻ ചെറിയാൻ, സജി മാമ്പ്രക്കുഴി, മെജോ വർഗീസ്, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു.