ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രീഗ്രോറിയോസ് അനുസ്മരണം
1599047
Sunday, October 12, 2025 3:49 AM IST
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ 31 ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് (പ്രണാമം 2025 )കോട്ടൂർ തുരുത്തേൽ മാർ ഗ്രീഗ്രോറിയോസ് മണ്ഡപത്തിലെ ദിവ്യകാരുണ്യാലയത്തിൽ അനുസ്മരണ പ്രഭാഷണവും സമ്മേളനവും മാർ ഗ്രീഗ്രോറിയോസ് മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
എംസിഎ പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
എംസിവൈഎം അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ അനുസ്മരണ പ്രഭാഷണവും ഫാ. മാത്യു വാഴയിൽ അനുഗ്രഹസന്ദേശവും നൽകി. തുടർന്ന് ധൂപ പ്രാർഥനയും നടന്നു.
അന്തേവാസികൾക്ക് വസ്ത്രങ്ങളും ആഹാരസാധനങ്ങളും നൽകി. സഭാതല വൈസ് പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്തിൽ, എംസിവൈഎം സഭാതല പ്രസിഡന്റ് മോനു ജോസഫ്, ദിവ്യകാരുണ്യാലയം ഡയറക്ടർ ഫാ. സുബിൻ കുറവക്കാട്ട് ,
തങ്ങളത്തിൽ ട്രസ്റ്റ് ഭാരവാഹികളായ നെബു തങ്ങളത്തിൽ, ജോയ് സാം, ജെയ്മോൻ, വൽസമ്മ ജോൺ, പുഷ്പാ നൈനാൻ, പി.സ. ജോർജ്, ബെർസിലി ജോസഫ്, ജനറൽ സെക്രട്ടറി ജോൺ മാമ്മൻ , കോട്ടൂർ യൂണിറ്റ് പ്രസിഡന്റ് യോഹന്നാൻ സൈമൺ എന്നിവർ പ്രസംഗിച്ചു.