പുഷ്പഗിരിയിൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ആരംഭിച്ചു
1599045
Sunday, October 12, 2025 3:49 AM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജിൽ പതിനാറാമത് ജേക്കബ് മാർ തെയാഫിലോസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
പുഷ്പഗിരി മെഡിക്കൽ കോളജ് സിഇഒ ഫാ. ബിജു പയ്യമ്പളിൽ, ഡയറക്ടർ ഫാ. മാത്യു മഴുവഞ്ചേരിൽ മുൻ പിടിഎ പ്രസിഡന്റ് വർഗീസ് മാമ്മൻ, യൂണിയൻ ചെയർമാൻ ജി.ബി. അമൽ എന്നിവർ പ്രസംഗിച്ചു.
ഡോക്ടർമാർക്ക് എതിരേയുള്ള ആക്രമണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയശേഷമാണ് ടീമുകൾ കളത്തിൽ ഇറങ്ങിയത്.
ആദ്യമത്സരത്തിൽ പുഷ്പഗിരി മെഡിക്കൽ കോളജ് അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജിനെ പരാജയപ്പെടുത്തി (സ്കോർ: 48 - 27).