വൈഎംസിഎ എക്യുമെനിക്കൽ അസംബ്ലി
1599044
Sunday, October 12, 2025 3:44 AM IST
കോന്നി: എക്യുമെനിസത്തിന് അടിത്തറ പാകി നവസമൂഹ സൃഷ്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥനമാണെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ . വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ 204 മത് ജന്മദിനാഘോഷവും, എക്യൂമെനിക്കൽ അസംബ്ലിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മിഷൻ ആൻഡ് ഡവലപ്മെന്റ് കമ്മറ്റിയുടെയും കൾചറൽ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ ക്യാമ്പ് സെന്ററിലാണ് എക്യൂമെനിക്കൽ അസംബ്ലി നടന്നത്. മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു.
മിഷൻ ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി മുൻ സംസ്ഥാന ചെയർമാൻ ഫാ. ഷൈജു കുര്യൻ എക്യുമെനിക്കൽ സന്ദേശം നൽകി. കെ. വി. തോമസ്, ടി. എസ്. തോമസ്, മാത്യു ഏബ്രഹാം, രാജു ജോൺ മല്ലശേരി, അനിൽ ജോർജ്, സാബു എ. സാമുവേൽ, വിത്സൺ മാത്യു എന്നിവർ പ്രസംഗിച്ചു.