പുകപ്പുരയ്ക്ക് തീപിടിച്ചു
1460366
Friday, October 11, 2024 2:58 AM IST
റാന്നി: ഇടമണ്ണിനു സമീപം വീടിനോടു ചേർന്നുള്ള പുകപ്പുരയ്ക്ക് തീപിടിച്ച് റബർ ഷീറ്റ് കത്തി നശിച്ചു. ഇടമൺ തെക്കേൽ കുര്യൻ തോമസിന്റെ വീടിനോടു ചേർന്നുള്ള റബർ ഷീറ്റ് പുരയ്ക്ക് ഉച്ചയ്ക്ക് 12.30ന് തീ പിടിച്ച് അന്പതോളം ഷീറ്റ് കത്തി. റാന്നിയിൽനിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.