‘കള്ളനും ഭഗവതിയും’ ഒടിടിയിൽ ഹിറ്റ്; രണ്ടാം ഭാഗം "ചാന്താട്ടം' ഉടൻ
1460363
Friday, October 11, 2024 2:57 AM IST
പത്തനംതിട്ട: ആമസോണ്‍ പ്രൈമില്‍ ഹിറ്റായി മാറിയ "കള്ളനും ഭഗവതിക്കും' രണ്ടാം ഭാഗം ഉടന്‍ തുടങ്ങുമെന്ന് നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
"ചാന്താട്ടം" എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബംഗാളി നടി മോക്ഷയും നായികാനായകന്മാരായി എത്തും. രചന കെ.വി. അനിലും സംഗീതസംവിധാനം രഞ്ജിന് രാജും നിര്‍വഹിക്കുന്നു. ബാക്കിയുള്ള താരങ്ങളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
കള്ളനും ഭഗവതിയും തീയറ്ററുകളില്‍ ചലനമുണ്ടാക്കാതെപോയ സിനിമയാണ്.
എന്നാല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ ഭഗവതിയുടെ രാശി തെളിഞ്ഞു. ഇന്ത്യ മുഴുവനുമുള്ള ഓടിടി റിലീസുകളില്‍ ആറാം സ്ഥാനത്താണ് കള്ളനും ഭഗവതിയും. പരുമല പനയന്നാര്‍ കാവിലെ പൂജയ്ക്ക് ശേഷമാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്.
നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബംഗാളി നടി മോക്ഷ എന്നിവർ തന്നെയാണ് ഈ ചിത്രത്തിലും പ്രധാന അഭിനേതാക്കൾ. സംഗീത സംവിധായകൻ രഞ്ജിൻ രാജ്, കഥാരചന നിർവഹിച്ച കെ.വി. അനിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.