ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുക്കാൻ ഋഷികേശ് വർമയും വൈഷ്ണവിയും
1460352
Friday, October 11, 2024 2:38 AM IST
പന്തളം: ഈ വർഷത്തെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽനിന്ന് 16 ന് ഇരുവരും ശബരിമലയ്ക്കു പുറപ്പെടും. 17നാണ് മേൽശാന്തി നറുക്കെടുപ്പ്.
പന്തളം നടുവിലേമുറി കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമ - ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ് വർമ. പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ - പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി.
16ന് ഉച്ചയ്ക്കു ശേഷം തിരുവാഭരണ മാളികയുടെ മുൻവശത്തുനിന്ന് കെട്ടുനിറച്ച് വലിയകോയിക്കൽ ക്ഷേത്ര ദർശന ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലയ്ക്ക് ഇരുവരും യാത്ര തിരിക്കുക.
ഋഷികേശ് വർമ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.