കോട്ടാങ്ങൽ പ്രദേശം ലഹരിയുടെ പിടിയിൽ
1460348
Friday, October 11, 2024 2:38 AM IST
കോട്ടാങ്ങൽ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ. പഞ്ചായത്ത് അതിർത്തി മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഒരക്കമ്പാറ വെള്ളച്ചാട്ടം, നാഗപ്പാറ, പുല്ലാന്നിപ്പാറ, കടൂർക്കടവ്, വായ്പൂര്, മലമ്പാറ, പെരുമ്പാറ, ചുങ്കപ്പാറ തിയറ്റർ ജംഗ്ഷൻ അടക്കം മയക്കുമരുന്ന് വ്യാജ മദ്യ വിൽപന തകൃതിയായി നടക്കുന്നു.
സ്കൂൾ കുട്ടികളും യുവജനങ്ങളും ധാരാളമായി ഇതിന് അടിമപ്പെട്ട സ്ഥിതിയിൽ, ദൂരദേശങ്ങളിൽനിന്ന് കൂട്ടമായും കമിതാക്കളായും എത്തി ലഹരി ഉപയോഗിച്ച ശേഷം പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്.
കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇക്കൂട്ടർ വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നു. അധികൃതരെപ്പോലും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിൽ ശക്തമായ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഒരക്കമ്പാറ, നാഗപ്പാറ പ്രദേശങ്ങളിൽ മദ്യം, മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ യൂണിഫോം ധാരികളായ വിദ്യാർഥികൾ റോഡരികിൽ കിടക്കുന്നതും പതിവായി. മറ്റു സ്ഥലങ്ങളിൽനിന്ന് നാടുകാണാനെന്നു പറഞ്ഞ് എത്തുന്ന കുട്ടികളാണ് ഇത്തരത്തിൽ റോഡിൽ കിടക്കുന്നത്.