പേവിഷ നിർമാർജന പദ്ധതി ആരംഭിച്ചു
1460345
Friday, October 11, 2024 2:38 AM IST
പന്തളം: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പേവിഷ നിർമാർജന പദ്ധതിക്കു തുടക്കമായി. വെറ്ററിനറി ഡിസ്പെൻസറി മുഖേന ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ14 വാർഡിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്നതാണ് പദ്ധതി.
തെരുവുനായ്ക്കളെ വാക്സിനേറ്റ് ചെയ്യുന്ന പ്രവർത്തനം പറപ്പെട്ടി ജംഗ്ഷനിൽനിന്നാരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധരപ്പണിക്കർ, അംഗം ശ്രീവിദ്യ, വെറ്ററിനറി സർജൻ ഡോ. ആർ. സുജ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ. ജൂബിലി, എസ്. ലതിക, എം. സൗമ്യ എന്നിവർ പങ്കെടുത്തു.
മൂന്ന് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘമാണ് തെരുവ് നായ്ക്കളെ വാക്സിനേറ്റ് ചെയ്യുന്നത്.