മഞ്ഞിനിക്കര ദയറായില്‍ അഖണ്ഡപ്രാര്‍ഥന
1454278
Thursday, September 19, 2024 3:01 AM IST
മഞ്ഞിനിക്കര: മാര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ കബറിടത്തിങ്കല്‍ നടത്തിവരാറുള്ള വാര്‍ഷിക അഖണ്ഡപ്രാര്‍ഥന അടുത്ത 12, 13 തീയതികളില്‍ നടക്കും.
12നു രാവിലെ 7.30ന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10നു മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും.
11ന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നയിക്കും. ഉച്ചകഴിഞ്ഞ് 2.30നു ഫാ. എമില്‍ വേലിക്കകത്ത് ധ്യാനം നയിക്കും. വൈകുന്നേരം ആറിനു ഫാ. സാജന് ജോണ്‍ ഓമല്ലൂര്‍ പ്രസംഗിക്കും.
13നു രാവിലെ അഞ്ചിനു ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ റവ. ജേക്കബ് തോമസ് കോര്‍ എപ്പിസ്കോപ്പ മാടപ്പാട്ട് അറിയിച്ചു.