വൈഎംസിഎ സബ് റീജൺ സ്നേഹത്തൂവല്‍ കൂട്ടായ്മ
1453424
Sunday, September 15, 2024 3:22 AM IST
തിരുവല്ല: വൈഎംസിഎ സബ് റീജന്റെ നേതൃത്വത്തില്‍ വാരിക്കാട് ബഥേല്‍ ആശ്രമത്തില്‍ സ്നേഹത്തൂവല്‍ കൂട്ടായ്മ സംഘടിപ്പിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
സബ് - റീജൺ ചെയര്മാന് ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് പ്രസിഡന്റ് ഡോ. രമേഷ് ഇളമണ്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ സുനില്‍ മറ്റത്ത്, സബ് റീജൺ മുന്ചെയര്മാന്മാരായ വര്‍ഗീസ് ടി. മങ്ങാട്, എം.ബി. നൈനാന്, ജുബിന്‍ ജോണ്‍, ലിനോജ് ചാക്കോ,
പായിപ്പാട് വൈഎംസിഎ പ്രസിഡന്റ് റവ. പ്രസാദ് വി. കുഴിയത്ത്, സെക്രട്ടറി ജിനു ജോയ്, സബ് റീജൺ സ്പോര്‍ട്സ് ആൻഡ് ഗെയിംസ് കണ്‍വീനര്‍ കുര്യന് ചെറിയാന്, മദര്‍ അന്നമ്മ മാത്യു, ഭാരവാഹികളായ ഏബ്രഹാം ജോസഫ്, സി.വി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.