ഷാപ്പിലെ ഭക്ഷണം കഴിച്ച് 9 പേര് ആശുപത്രിയില്‍
1450985
Friday, September 6, 2024 3:17 AM IST
മാവേലിക്കര: ചമ്പക്കുളം ഷാപ്പിലെ ഭക്ഷണം കഴിച്ച് ഒന്പതുപേര് മാവേലിക്കരയിലും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
കപ്പ, അപ്പം, പൊറോട്ട, കക്കയിറച്ചി, ബീഫ്, ഞണ്ടുകറി, വാളക്കറി എന്നിവ വാങ്ങി കഴിച്ച് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ഇവര്‍ക്കെല്ലാം ഛര്‍ദിയും വയറിളക്കവും ശരീരത്തിന് വിറയലും ക്ഷീണവും അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടിയത്.