വ്യാപാരദിനം ആചരിച്ചു
1443858
Sunday, August 11, 2024 4:01 AM IST
മല്ലപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരദിനം ആചരിച്ചു. സർക്കാർ നയങ്ങളും ഓൺലൈൻ വ്യാപാരവും കുത്തകകളുടെ കടന്നുകയറ്റവും അനധികൃത വഴിവാണിഭങ്ങളും ചെറുകിട വ്യാപാരമേഖലയെ ഏറെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഏകോപന സമിതി യൂണിറ്റ് യോഗം ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ അധികൃതർ കാട്ടുന്ന അനിയന്ത്രിത കടന്നുകയറ്റത്തിലൂടെയുള്ള പരിശോധന, ലീഗൽ മെട്രോളജിയുടെ ഒരു തത്വദീക്ഷയും ഇല്ലാത്ത പരിശോധന മറ്റ് വിഭാഗങ്ങളുടെ പരിശോധനകളും ഈ മേഖലയെ തകർക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി.
യൂണിറ്റ് പ്രസിഡന്റ് ഇ.ഡി. തോമസുകുട്ടി അധ്യക്ഷത വഹിച്ചു.
എസ്. ദേവദാസ്, രാജു കളപ്പുരയ്ക്കൽ, ലാലൻ എം. ജോർജ്, സെബാൻ കെ. ജോർജ്, പി.എ. നിസാർ, മുരളീധരൻ നായർ, ഐപ്പ് ദാനിയേൽ, സന്തോഷ് മാത്യു, ഷിബു വടക്കേടത്ത്, മോനച്ചൻ മേപ്രത്ത്, രവി വി, അമ്പിളി സുകുമാരൻ എന്നിവർ പ്രസംഗിച്ചു.