റാന്നി: ധർമം എന്തെന്നു തിരിച്ചറിയാനുള്ള യാത്രയാണ് വിദ്യാർഥി ജീവിതമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുസ്മരണവും മെറിറ്റ് അവാർഡുദാന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലയിലും സാഹിത്യത്തിലും അടക്കം ജീവിതത്തിൽ കിട്ടുന്ന സൗഭാഗ്യങ്ങൾ വിനിയോഗിച്ചു സ്വപ്ന തുല്യമായ യാത്രയായി കുട്ടിക്കാലം മാറ്റാൻ മാതാപിതാക്കളുടെ പിന്തുണ അനിവാര്യമാണെന്നും കളക്ടർ പറഞ്ഞു.ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, റോയി മാത്യു മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ, എ.ടി. തോമസ് കോർ എപ്പിസ്കോപ്പ, ആലിച്ചൻ ആറൊന്നിൽ, ജേക്കബ് സ്റ്റീഫൻ കാവുങ്കൽ, ബിച്ചു കോര ഐക്കാട്ടുമണ്ണിൽ, ടി.കെ. കുര്യൻ തേക്കാട്ടിൽ, ഫാ. ബിനു മാത്യു പയ്യനാട്ട്, ജെവിൻ കെ. വിൽസൺ കാവുങ്കൽ, ബിബിൻ കല്ലാംപറമ്പിൽ, ടിങ്കു പുല്ലംപള്ളിൽ, അലക്സ് കാവുംങ്കൽ, സജി ചെറിയമൂഴിയിൽ, സണ്ണി കുളമടയിൽ, തോമസ്കുട്ടി പുത്തൻപുരയ്ക്കൽ, രാജൻ ഇടശേരിൽ, ടൈറ്റസ് മാത്യു എന്നിവർ പ്രസംഗിച്ചു.