വിവാഹത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ച് ദമ്പതികൾ
1336820
Wednesday, September 20, 2023 12:08 AM IST
കാഞ്ഞിരപ്പള്ളി: രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം - തണല്‍ 2K23 - പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തി. രൂപത വികാരി ജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന് താമരശേരി വിശുദ്ധ കുർബാന അര്‍പ്പിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കി. രൂപതയിലെ 13 ഫൊറോനകളില്‍നിന്നായി ഇരുനൂറോളം കുടുംബാംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ആനിമേറ്റര്‍ സിസ്റ്റർ ജ്യോതി മരിയ സിഎസ്എൻ, പൊടിമറ്റം സെന്റ് മേരീസ് ഇടവക വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, ഫാമിലി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുളിക്കക്കുന്നേല്‍, രൂപത മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി മാത്യു പൊടിമറ്റത്തില്‍, ജൂബിലേറിയന്സിന്റെ മക്കളുടെ പ്രതിനിധിയായി ഫാ. ഏബ്രഹാം കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത മാതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങള്‍, ബ്രദര്‍ ജോമല്‍ മണിയമ്പ്രായില്‍ എന്നിവര്‍ നേതൃത്വം നല്കി.