സെന്റ് തോമസ് ടിടിഐയിൽ' ദക്ഷിണ 2023'
1336555
Monday, September 18, 2023 11:18 PM IST
തിരുവല്ല: സെന്റ്് തോമസ് ടിടിഐയുടെ ഗുരു വന്ദനവും സംസ്ഥാന കലോത്സവ വിജയികൾക്കുള്ള അനുമോദനവും "ദക്ഷിണ 2023' പെരിങ്ങര ഇളമൺ മനയിൽ നടന്നു. ബിഎസ്എസ് ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റവ. ബിനോയ് ബേബിയുടെ അധ്യക്ഷതയിൽ മുൻ പ്രിൻസിപ്പൽ ഷാജി ജോർജ് മുഖ്യസന്ദേശം നൽകി.
നങ്ങയ്യ അന്തർജനം, പ്രിൻസിപ്പൽ മറിയം തോമസ്, എ. വി. ജോർജ്, ഡോ.കെ.എൻ. ഇന്ദിര, സൂസൻ ജോർജ്, ഷഹാന ഷെറിൻ, പി.ആർ. അനഘ, കെ.സി. ഷാന, രേഷ്മ എൽസ റെജി, ബിജിത്ത് പി.ബിജു, രൂത്ത് സാറാ കോശി എന്നിവർ പ്രസംഗിച്ചു.