കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂളിൽ പ്രവേശനോത്സവം
1299484
Friday, June 2, 2023 11:04 PM IST
ചുങ്കപ്പാറ: ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വർഗിസ് ജോസഫ് അധ്യക്ഷത വഹിച്ചു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. തോമസ് തൈക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജോളി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിബു മാത്യു, ഷാജി കെ. കോട്ടേമണ്ണിൽ, സിസ്റ്റർ തേജസ് മേരി, ജോസഫ് സി. ജോർജ്, മാത്യൂസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
എസ്എഫ്ഐ ജില്ലാ സമ്മേളനം
തിരുവല്ല: എസ്എഫ്ഐ 35-ാം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി തിരുവല്ലയിൽ നടക്കും. ഇന്നു രാവിലെ പത്തിന് പാലിയേക്കര സെന്റ് ജോർജ് പാരീഷ്ഹാളിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എസ്. ഷൈജു അധ്യക്ഷത വഹിക്കും. നാളെ രാവിലെ പത്തിനു രക്തസാക്ഷി കുടുംബസംഗമം എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും.