ബോധന ലഹരിവിരുദ്ധ കാന്പയിൻ ഉദ്ഘാടനം ചെയ്തു
1299481
Friday, June 2, 2023 11:04 PM IST
തിരുവല്ല: തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെയും കാരിത്താസ് ഇന്ത്യയുടെയും പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധദിനം ആഘോഷിച്ചു. "ഉണർവ്' ലഹരിവിരുദ്ധ കാന്പയിൻ റിട്ടയേഡ് ഡിഇഒ പി.ആർ. പ്രസീന ഉദ്ഘാടനം ചെയ്തു.
ബിഷപ് തോമസ് സാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപിക രാഖി കെ. ബാബു, ബോധന പ്രസിഡന്റ് സജി മാത്യൂസ്, ബോധന ഡയറക്ടർ ഫാ. സാമുവേൽ വിളയിൽ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല ഡിവൈഎസ്പി എസ്. ആർഷാദ് അധ്യക്ഷത വഹിച്ചു. കാന്പയിന്റെ ഭാഗമായി തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ജോയ് ആലുക്കാസ് അങ്കണത്തിൽ ലഹരിവിരുദ്ധ അവബോധ തെരുവ് നാടകം സംഘടിപ്പിച്ചു.
പുഷ്പഗിരി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. വിനീത ജേക്കബ് ഉദ്ഘാടനം ചെയ്തു.
2023 അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി സിവിൽ എക്സൈസ് ഓഫീസർ ആൻഡ് നാർക്കോട്ടിക് സെപ്ഷൽ സ്ക്വാഡ് ഓഫീസർ ബിനു വർഗീസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു നൽകും.
"സജീവം' ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ അവബോധ ക്ലാസുകളും സെമിനാറുകളും മറ്റു കരുതൽ നടപടികളും സ്വീകരിക്കുമെന്നു ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സാമുവൽ വിളയിൽ പറഞ്ഞു.
കേരളത്തിലെ മുഴുവൻ ജില്ലകളിലും ലഹരിവിരുദ്ധ കാന്പയിൻ സോഷ്യൽ സർവീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെ നടപ്പാക്കും.