പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന-വിപണനമേളയില്‍ 61,63,290 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 13,45,523 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 13,54,627 രൂപയും ഉള്‍പ്പെടെ 27,00150 രൂപ വരുമാനം ലഭിച്ചു.
കണ്‍സ്യൂമര്‍ ഫെഡ് 4,25,708 രൂപയും സഹകരണ വകുപ്പിന്റെ കോപ്മാര്‍ട്ട് 1,60,644 രൂപയും വില്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ 16,40,500 രൂപ വരുമാനം നേടി. കഴിഞ്ഞ വര്‍ഷം നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്. 146 കൊമേഴ്സ്യല്‍ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉള്‍പ്പെടെ 225 സ്റ്റാളുകളാണുണ്ടായിരുന്നത്.