ഗ്രേസ് മാർക്കുകൂടി ലഭിച്ചിരുന്നെങ്കിൽ ദേവോ നാരായണനും 1200
1297514
Friday, May 26, 2023 10:52 PM IST
തിരുവല്ല: എസ്.കെ. ദേവോ നാരായണിന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നഷ്ടമായത് എട്ട് മാർക്കിന്. നാലു വിഷയങ്ങളിൽ 200 മാർക്കും നേടിയ ദേവോ 1200ൽ 1192 മാർക്കാണ് ലഭിച്ചത്. പാഠ്യ, പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവുണ്ടായിരുന്ന ദേവോ നാരായണിന് പാഠ്യേതര രംഗത്തുനിന്നു ലഭിക്കേണ്ടിയിരുന്ന ഗ്രേസ് മാർക്ക് നിഷേധിച്ചു. പാഠ്യവിഷയങ്ങളിൽ 90 ശതമാനത്തിലധികം മാർക്കു ലഭിച്ചതോടെയാണ് ഗ്രേസ് മാർക്ക് നൽകാതിരുന്നത്.
തിരുവല്ല ഡിബിഎച്ച്എസ്എസിലെ സയൻസ് വിദ്യാർഥിയായിരുന്ന ദേവോ സംസ്ഥാനതല ശാസ്ത്രമേള, ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിരുന്നു. സംസ്കൃതം കവിതാരചനയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.