കല്ലൂപ്പാറയിൽ കരിദിനാചരണം
1283222
Saturday, April 1, 2023 10:49 PM IST
കല്ലൂപ്പാറ: നികുതി ഭീകരതയ്ക്ക് റെക്കോർഡ് സൃഷ്ടിച്ച സർക്കാരായി പിണറായി ഗവൺമെന്റ് മാറിയിരിക്കുകയാണെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. യുഡിഎഫ് കരിദിനാചരണം കല്ലൂപ്പാറ പുതുശേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മണ്ഡലം ചെയർമാൻ രാജൻ വരിക്കപ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജേക്കബ് കെ. ഇരണക്കൽ, ചെറിയാൻ മണ്ണാഞ്ചേരി, മാത്യു താനത്ത്, ജെയിംസ് കാക്കനാട്ടിൽ, ബെൻസി അലക്സ്, സൂസൻ തോംസൺ, റെജി ചാക്കോ, ജ്ഞാനമണി മോഹനൻ, അമ്പിളി പ്രസാദ്, ഗീത ശ്രീകുമാർ, അജിത വിൽക്കി, സണ്ണി കടമണ്ണിൽ, വർഗീസ് മാമ്മൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.