ജലസേചന കുളം ഉദ്ഘാടനം ചെയ്തു
1282128
Wednesday, March 29, 2023 10:34 PM IST
ആറന്മുള: സ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറന്മുള ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നിർമിച്ച ജലസേചനകുളം പഞ്ചായത്ത് പ്രസിഡന്റ്ഷീജ ടി.ടോജി ഉദ്ഘാടനം ചെയ്തു. കുളത്തിന് ചുറ്റും കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയിട്ടുണ്ട്. വാര്‍ഡ് അംഗം ശരണ്‍ പി ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.