കെഎസ്ആർടിസി ബസിടിച്ച് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർഥിക്കു പരിക്ക്
1281613
Monday, March 27, 2023 11:48 PM IST
പത്തനംതിട്ട: കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർഥിക്കു പരിക്ക്. ചുരുളിക്കോട് മടിക്കേൽ വീട്ടിൽ സുനിലിന്റെ മകൻ ശ്രീനാഥിനാണ് (14) പരിക്കേറ്റത്. പത്തനംതിട്ട നന്നുവക്കാട് ഇന്നലെ രാവിലെ 9.50 നാണ് സംഭവം.
ചുരുളിക്കോടുനിന്ന് വെട്ടിപ്രത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നിലൂടെ എത്തിയ കെഎസ്ആർടിസി ബസ് തട്ടുകയായിരുന്നു.
റോഡിൽ ചെളിയുണ്ടായിരുന്നതിനാൽ സൈക്കിൾ ചെളിയിൽ തെന്നി കെഎസ്ആർടിസി ബസിന്റെ അടിയിലേക്കും ഇടിയുടെ ആഘാതത്തിൽ ശ്രീനാഥ് തെറിച്ച് റോഡിലേക്കും വീഴുകയായിരുന്നു.
തെറിച്ചു വീണ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കും കൈയ്ക്കും കാലിനും ശ്രീനാഥിന് പരിക്കുണ്ട്. സെന്റ് മേരീസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.