മലയോര പാതയിലൂടെ കെഎസ്ആര്‍ടിസിക്ക് രണ്ടു പുതിയ ഫാസ്റ്റ് പാസഞ്ചറുകള്കൂടി
1281610
Monday, March 27, 2023 11:48 PM IST
പത്തനംതിട്ട: പിഎം റോഡിലൂടെ കെഎസ്ആര്‍ടിസി രണ്ട് ദീര്‍ഘദൂര ബസുകള്‍ കൂടി തുടങ്ങി. പുനലൂര്‍ - ആസ്റ്റര്‍ മെഡിസിറ്റി സര്‍വീസ് ഓടിത്തുടങ്ങി. പുലര്‍ച്ചെ 4.30ന് പുനലൂരില്‍നിന്നു പുറപ്പെടുന്ന ബസ് പത്തനംതിട്ട, റാന്നി, മണിമല, പൊന്‍കുന്നം, പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം, വൈറ്റില, ഇടപ്പള്ളി വഴിയാണ് ആസ്റ്റര്‍ മെഡിസിറ്റിയിലെത്തുന്നത്.
എറണാകുളം അമൃത, ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രികളിലേക്കുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
രാവിലെ 11.30ന് ആസ്റ്റര്‍ മെഡിസിറ്റിയില്നിന്നു തിരികെ പുറപ്പെടുന്ന ബസ് പാലാ, പൊനകുന്നം, മണിമല, റാന്നി, പത്തനംതിട്ട, പുനലൂര്‍ വഴി തിരുവനന്തപുരം വരെ പോകും.
നെടുങ്കണ്ടം - കോതമംഗലം - പത്തനംതിട്ട റൂട്ടിലും പുതിയ സര്‍വീസ് ആരംഭിച്ചു. നെടുങ്കണ്ടത്തുനിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് പണിക്കന്‍കുടി, കല്ലാര്‍കുട്ടി, അടിമാലി, നേര്യമംഗലം, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി വഴി ഉച്ചയ്ക്ക് 12ന് പത്തനംതിട്ടയിലെത്തും.
പത്തനംതിട്ടയില്‍ നിന്ന് 12.30നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ പുറപ്പെട്ട് അടിമാലിയില്‍ 5.45നും രാത്രി 7.40നു നെടുങ്കണ്ടത്തുമെത്തും. സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്ന പണിക്കന്‍കുടി - പത്തനംതിട്ട റൂട്ടാണ് കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നെടുങ്കണ്ടം ഡിപ്പോയില്‍ നിന്നു പുതിയ സര്‍വീസ് ആരംഭിച്ചത്.