ബിഎസ്എൻഎൽ "ഉദ്യമി' പദ്ധതി ഗ്രാമീണ മേഖലയിൽ
1281295
Sunday, March 26, 2023 10:22 PM IST
പത്തനംതിട്ട: കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് നെറ്റ് "ഉദ്യമി' പദ്ധതി പ്രകാരമുള്ള അതിവേഗ ഒപ്റ്റിക്കൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഗ്രാമീണ മേഖലയിൽ നടപ്പാക്കി തുടങ്ങി.
ഭാരത് നെറ്റ് പങ്കാളികൾ വഴിയാണ് ഇതു നടപ്പിലാക്കുന്നത്. ഇൻസ്റ്റലേഷനും മോഡത്തിന്റെ ചാർജും തികച്ചും സൗജന്യമാണെന്നതാണ് പദ്ധതിയുടെ സവിശേഷത. ഗ്രാമീണ മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും 30 മുതൽ 300 എംബിപിഎസ് വരെ വേഗതയുള്ള ഫൈബർ കണക്ഷനുകളാണ് നൽകുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലയിൽ ഈ പദ്ധതി ആരംഭിച്ചത്. ഇതിനോടകം 2800 ഉപഭോക്താക്കൾ പദ്ധതി പ്രയോജനപെടുത്തി.
399 രൂപ മുതൽ പ്ലാനുകൾ ലഭ്യമാണ് ഉപഭോക്താക്കൾ മാസവാടക മാത്രം നൽകിയാൽ മതി. ഇന്ത്യയിലെ എല്ലാ നെറ്റ് വർക്കിലേക്കുമുള്ള കോളുകൾ തി കച്ചും സൗജന്യമാണ്.
ഉപഭോക്താക്കളുടെ വിച്ഛേദിക്കപ്പെട്ട ലാൻഡ് ലൈൻ നമ്പറുകൾ സൗജന്യമായി ഫൈബർ കണക്ഷനിലേക്കു പുനഃസ്ഥാപിക്കാനാകും.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഗ്രാമീണ മേഖലയിൽ ഉള്ളവർ 9400901010 എന്ന വാട്ട്സ് ആപ് നമ്പറിലോ [email protected] എന്ന മെയിലിലേക്കോ http://bookmyfiber.bsnl.co.in സന്ദേശം അറിയിക്കുക.