ഇലന്തൂരിലെ ആട് ഫാമില്‍ നിന്നു 490 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
1280834
Saturday, March 25, 2023 10:34 PM IST
പത്തനംതിട്ട: ഇലന്തൂരിലെ ആട് ഫാമില്‍ നിന്നു 490 ലിറ്റര്‍ സ്പിരിട്ട് എക്സൈസ് പിടിച്ചെടുത്തു, ഉടമ അറസ്റ്റില്‍.
ഇന്നലെ വൈകുന്നേരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഭവുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ ആശാരിമുക്ക് പേഴുംകാട്ടില്‍ സി.സി. രാജേഷ് കുമാറി(45)നെ അറസ്റ്റ് ചെയതു. ഇയാളുടെ ആട് ഫാമില്‍ നിന്നും 35 ലിറ്ററിന്റെ 14 കന്നാസുകളിലായി 490 ലിറ്റര്‍ സ്പിരിറ്റ് ഒളിപ്പിച്ചു വച്ചിരുന്നത് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ രതീഷ്, രോഹിണിയില്‍ സജി എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തു.
പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാജി, റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാജേഷിനെ ചോദ്യം ചെയ്തു. പരിശോധനയ്ക്ക് പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എസ്. സുരേഷ് കുമാര്‍, ഡി. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.എ. ഷിമില്‍, നിയാദ് എസ്. പാഷ, ടി.എന്‍. ബിനുരാജ്, സോമശേഖരന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ റാണി എന്നിവര്‍ പങ്കെടുത്തു.