എന്‍എസ്എസ് ക്യാമ്പ്
1280262
Thursday, March 23, 2023 10:51 PM IST
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നിര്‍വഹിച്ചു. 28വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസുകള്‍, അഗ്നിസുരക്ഷ, ട്രാഫിക്, നിയമബോധവത്കരണ ക്ലാസുകള്‍, ലഹരിവിരുദ്ധ ബോധവത്കരണം, ളാഹയിലെ ആദിവാസി കോളനിയില്‍ സര്‍വേ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പ്രിന്‍സിപ്പല്‍ ഡോ. എ. ശിവസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ജോസഫ് ഏബ്രഹാം, വൈസ് ചെയര്മാന് സാമുവേല്‍ ഏബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ സുജ ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ. തോമസ് ജോര്‍ജ്, പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. എം.എസ്. അരുണ്‍, പ്രഫ. കിരണ്‍ രഘുനാഥ്, പ്രഫ. ലക്ഷ്മി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.