മാര്‍ പവ്വത്തിലിന്റെ ഏഴാംചരമദിനവും അനുസ്മരണ സമ്മേളനവും നാളെ
1279962
Wednesday, March 22, 2023 10:43 PM IST
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ ഏഴാംചരമദിനവും അനുസ്മരണ സമ്മേളനവും നാളെ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
രാവിലെ 9.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന. തുടര്‍ന്ന് കബറിടത്തിങ്കല്‍ അനുസമരണ പ്രാര്‍ഥന. 11ന് പാരിഷ് ഹാളില്‍ അനുസമരണ സമ്മേളനം. മന്ത്രിമാര്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, മത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.