സ്ത്രീധന പീഡനക്കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസ്
1279961
Wednesday, March 22, 2023 10:43 PM IST
അടൂർ: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്നു പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സർക്കാർ ജീവനക്കാരടക്കമുള്ളവർക്കെതിരേ പോലീസ് കേസ്.
ഏഴാംമൈൽ പോരുവഴി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഭർത്താവ് പന്തളം വില്ലേജ് ഓഫീസ് ജീവനക്കാരൻ കടന്പനാട് തെക്ക് ഏഴാംമൈൽ ഗൗരീശ്വരം മനു മുരളി, സഹോദരൻ പത്തനംതിട്ട കൺട്രോൾ റൂം സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് മുരളി ഇവരുടെ മാതാവ് രാദേവി എന്നിവർക്കെതിരേയാണ് കേസ് എടുത്തത്. സ്ത്രീധനം കുറഞ്ഞതുമായി ബന്ധപ്പെട്ടു ഭർത്താവും സഹോദരനും മാതാവും ചേർന്ന് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.