ബംഗളൂരുവിൽ വാഹനാപകടം: യുവാവ് മരിച്ചു
1279393
Monday, March 20, 2023 10:39 PM IST
കോന്നി: ബംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൻ ബിമൽ കൃഷ്ണനാണ് (24) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം.
ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ വന്ന കാർ തട്ടിയതോടെ റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി ഇതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു. ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. സംസ്കാരം ഇന്ന് 11ന് മാതാവ് ബിന്ദുകുമാരിയുടെ ഇളകൊള്ളൂർ നിലവുംകരോട്ട് വീട്ടുവളപ്പിൽ. സഹോദരൻ: അമൽ കൃഷ്ണ.
കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
തിരുവല്ല: കാറിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. തിരുവല്ല ചുമത്ര ബിനിൽ നിവാസിൽ ജി.ദേവദാസാണ് (65) മരിച്ചത്. ഇന്നലെ ഒന്നോടെ തിരുവല്ല - മല്ലപ്പള്ളി റോഡിൽ കിഴക്കൻ മുത്തൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം.
തിരുവല്ല നഗരത്തിലേക്ക് വരാനായി മറ്റൊരാളുടെ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നു സഞ്ചരിക്കവേ ദേവദാസ് സഞ്ചരിച്ചിരുന്ന റാന്നി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ചു വീണ ദേവദാസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തിരുവല്ല പോലീസ് കേസെടുത്തു.