മാടമൺ ശ്രീനാരായണ കൺവൻഷൻ ആരംഭിച്ചു
1266037
Wednesday, February 8, 2023 10:28 PM IST
റാന്നി: എസ്എൻഡിപി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലും ഗുരുധർമ പ്രചരണസഭയുടെ സഹകരണത്തിലുമുള്ള മാടമൺ ശ്രീനാരായണ കൺവൻഷനു തുടക്കമായി.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ഗുരുധർമ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം ആത്മീയ പ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലത മോഹനൻ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ്കുമാർ, ജനറൽ കൺവീനർ മണ്ണടി മോഹൻ എന്നിവർ പ്രസംഗിച്ചു.