കോന്നിയിൽ നിന്നുള്ള ദീർഘദൂര ബസുകൾ പുനരാരംഭിക്കും
1266026
Wednesday, February 8, 2023 10:26 PM IST
കോന്നി: കോന്നിയിൽ നിന്നുള്ള ദീർഘദൂര ബസ് സർവീസുകൾ മാർച്ച് ഒന്നിന് പുനരാരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഉറപ്പ് നൽകിയത്.
കോവിഡിനെത്തുടർന്ന് നിർത്തലാക്കിയിരുന്ന തണ്ണിത്തോട് - ഗുരുവായൂരിലേക്കുള്ള സർവീസും കോട്ടയം - ആങ്ങമുഴി സർവീസുമാണ് പുനരാരംഭിക്കുന്നത്. ആങ്ങമൂഴിയിൽ നിന്ന് എരുമേലി വഴി കോട്ടയം പോകുന്ന സർവീസും കരിമാൻതോട് നിന്നു കോന്നി -പൂങ്കാവ് -പ്രമാടം വഴി പത്തനംതിട്ട കോട്ടയം അങ്കമാലി വഴി തൃശൂരിലേക്കുള്ള ബസുകളും പുനഃരാരംഭിക്കും.
കോട്ടാങ്ങൽ
പൈതൃക കേന്ദ്രം
ശിലാസ്ഥാപനം നാളെ
കോട്ടാങ്ങൽ: പടയണി പൈതൃക കേന്ദ്രത്തിന്റെയും കോലപ്പുരയുടെയും ശിലാസ്ഥാപനം നാളെ 12.10 നും 12.30നും മധ്യേ തന്ത്രി തറയിൽ കുഴിക്കാട്ട് ഇല്ലത്തിൽ അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവഹിക്കും.
കോട്ടാങ്ങൽ ശ്രീഭദ്രപടയണി സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് കോലപ്പുരയും പടയണി പൈതൃക കേന്ദ്രവും നിർമിക്കുന്നതെന്ന് പടയണി സംഘം പ്രസിഡന്റ് എൻ.ജി. രാധാകൃഷ്ണൻ നായർ നെടുംപുറത്ത്, സെക്രട്ടറി അരുൺ കൃഷ്ണ കാരക്കാട്ട്, ട്രഷറാർ സുരേഷ് കുളയാംകുഴിയിൽ എന്നിവർ അറിയിച്ചു.