ഇ ​മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി
Sunday, February 5, 2023 10:09 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റ് സ​പ്ത​ദി​ന ക്യാ​മ്പി​​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണം ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണ​ത്തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​​ന്‍റെ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് ഇ-​മാ​ലി​ന്യ​ങ്ങ​ള്‍ കൈ​മാ​റി​യ​ത്.
എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സൗ​മ്യ ജോ​സ്, വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഫി​നോ ഫി​ലി​പ്പ്, ആ​ദി​ത്യ അ​നി​ല്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് കൃ​ഷ്‌​ണേ​ന്ദു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ ടെ​ലി​വി​ഷ​ന്‍, കം​പ്യൂ​ട്ട​റു​ക​ള്‍, ഫാ​ന്‍, മൊ​ബൈ​ല്‍ ഫോ​ണ്‍,ബാ​റ്റ​റി തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ ഒ​രു ട​ണ്‍ പാ​ഴ് വ​സ്തു​ക്ക​ളാ​ണ് ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്.