തി​രു​വ​ല്ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി
Thursday, February 2, 2023 10:23 PM IST
തി​രു​വ​ല്ല: താ​ലൂ​ക്കി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട്. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ 24-ാം വാ​ർ​ഡി​ലും നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലു​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
നെ​ടു​ന്പ്ര​ത്തെ ര​ണ്ടാം വാ​ർ​ഡി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ 34, 38 വാ​ർ​ഡു​ക​ളി​ലും ഒ​രാ​ഴ്ച മു​ന്പ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വ​ള​ർ​ത്തു​കോ​ഴി​ക​ൾ ച​ത്ത​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി ഇ​ന്നു മു​ത​ൽ വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ കൊ​ന്നു തു​ട​ങ്ങു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.