മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ സമാപിച്ചു
1263953
Wednesday, February 1, 2023 10:19 PM IST
പത്തനംതിട്ട: കുടുംബബന്ധം ദൈവിക പദ്ധതിയാണെന്ന കാഴ്ചപ്പാട് നഷ്ടമായതാണ് ഇന്ന് സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമെന്ന് റവ.ഡോ. പി.പി. തോമസ്. മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനിൽ ഇന്നലെ രാത്രി നടന്ന കുടുംബസംഗമത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിം സമാപന സന്ദേശം നൽകി. ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. കോശി വി. വർഗീസ്, ഡോ. തോമസ് മമ്പറ, ഷിജു തോമസ്, ബിജു ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.
മൂന്നു നോന്പിന്റെ സമാപനത്തോടനുബന്ധിച്ചു ഇന്നു രാവിലെ തുന്പമൺ ഭദ്രാസന സെക്രട്ടറി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ പള്ളിയിൽ കുർബാന അർപ്പിക്കും.