ഇവാൻജലിക്കൽ സഭാ ജനറൽ കൺവൻഷൻ ഇന്ന് സമാപിക്കും
1262764
Saturday, January 28, 2023 10:29 PM IST
തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 62-ാമത് ജനറൽ കൺവൻഷൻ ഇന്നു സമാപിക്കും. ദർശനമുള്ള തലമുറ സഭയുടെ സമ്പത്താണെന്നും, ദൈവാശ്രയ ബോധത്തോടെ ജീവിക്കാൻ സഭ ഒരു പ്രേരകശക്തി ആകണമെന്നും ബിഷപ് ഡോ. ഏബ്രഹാം ചാക്കോ. ഏഴാം ദിവസം രാവിലെ സണ്ടേസ്കൂൾ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പുമാരായ എ.ഐ. അലക്സാണ്ടർ, ഡോ. ടി.സി. ചെറിയാൻ, റവ. സജി ഏബ്രഹാം, ഡോ. മാത്യൂസ് എം. ജോർജ് എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് യുവജനസമ്മേളനവും നടന്നു. ജോർജ് പി. ഉമ്മൻ സമ്മേളനങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി.
പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഇന്നു സമാപനസന്ദേശം നൽകും.