ജഗതി എൻ.കെ. ആചാരി അനുസ്മരണം
1261859
Tuesday, January 24, 2023 10:39 PM IST
തിരുവല്ല: കലയുടെ കുലപതിയായിരുന്ന ജഗതി എൻ.കെ. ആചാരിയുടെ 99-മത് ജന്മദിനവും ബാലികാദിനവും ആചരിച്ചു. വിശ്വകർമ ഐക്യവേദിയും വിശ്വകർമ കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ ജില്ലാകമ്മറ്റി ഓഫീസിൽ നടന്ന സമ്മേളനം ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ റ്റി.സി. രാജൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ കലോത്സവം ലളിതഗാനം മത്സരത്തിൽ എ ഗ്രേഡു നേടിയ നനന്ദ. കെ. പ്രമോദിന് ജില്ലാ ചെയർമാൻ ടി.ആർ. ബാലചന്ദ്രൻ ബാലദിനപുരസ്കാരം നൽകി. അനിൽ പെരുന്തുരുത്തി, പ്രമോദ് മുത്തുർ, മനോജ് മുത്തൂർ, വത്മ്മ സോമൻ, എസ്.കെ. സുധാമണി, രഞ്ജിനി രാജപ്പൻ, ദാമോദരൻ ആചാരി, ഗോപേഷ് മല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.
എഫ്എൻപിഒ ധർണ നടത്തി
പത്തനംതിട്ട: തപാൽ ജീവനക്കാരുടെ ദേശീയ സംഘടനയായ എഫ്എൻപിഒ യുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ഏകദിന ഉപവാസം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.
തപാൽ ഓഫീസുകൾ അടച്ചുപൂട്ടുന്നതിലും ഉരുപ്പടികളുടെ വിതരണം അട്ടിമറിക്കുന്ന തരത്തിലുള്ള വകുപ്പിന്റെ വികലമായ ഉത്തരവുകൾക്കെതിരേയുമായിരുന്നു സത്യഗ്രഹം.
വി. ഹരികുമാർ അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ, സംഘടനാ നേതാക്കളായ രാജുതോമസ്, ജോണി ജോസഫ്, അനു പി. ബേബി, ടി. ജോയ്, എം.എൻ.കെ. പിള്ള, ഐ. സാം ഡാനിയേൽ, വി.ജി. ഓമനക്കുട്ടൻ നായർ, ജി. അഖിൽ, ജെയ്സൺ, അനന്ദു ആർ. നായർ, ആൽബർട്ട് ജോസഫ് എന്നിവർ പ്രസംഗിച്ചു.